കോട്ടയം : പള്ളിയിലെത്തിയ വിദ്യാർഥിനിയുടെ മൊബൈലും പണവും ഉൾപ്പെടെ ബാഗ് മോഷ്ടിച്ച ഹോംനേഴ്സ് പിടിയിൽ. ഇടുക്കി കട്ടപ്പന തൈക്കരിയിൽ വീട്ടിൽ പ്രദീപ് കുമാറിനെ (40) ആണ് കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ യു. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.
ഇയാൾ കുറച്ചുനാളുകളായി കോട്ടയത്തും സമീപപ്രദേശങ്ങളിലുമായി ഹോംനേഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു. കോട്ടയം നാഗമ്പടത്തെ പള്ളിയിലെത്തിയ അയർക്കുന്നം സ്വദേശിനിയായ വിദ്യാർഥിനിയുടെ ബാഗാണ് മോഷ്ടിച്ചെടുത്തത്. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരേ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..