കോട്ടയം : വീടിനുമുന്നിൽ അസഭ്യംപറഞ്ഞത് ചോദ്യംചെയ്ത വീട്ടമ്മയെയും കുടുംബത്തെയും കുരുമുളക് സ്പ്രേ ചെയ്ത് ആക്രമിച്ച രണ്ട് പ്രതികൾ അറസ്റ്റിൽ. ചെങ്ങളം അയ്യമ്മാത്ര പാലത്തറ വീട്ടിൽ പി.എസ്. ഷിജു (45), ചെങ്ങളം മൂന്നുമൂല മറുതാപറമ്പിൽ വീട്ടിൽ മഹേഷ് കുമാർ (47) എന്നിവരെയാണ് കുമരകം പോലീസ് ഇൻസ്പെക്ടർ ബിൻസ് ജോസഫ് അറസ്റ്റുചെയ്തത്.
അയ്യമ്മാത്ര പാലത്തിനു സമീപത്തുള്ള ശ്രീരാഗും കുടുംബവുമാണ് ആക്രമണത്തിനിരയായത്. വീടിന് മുൻവശം പ്രതികൾ ചീത്തവിളിച്ചത് ശ്രീരാഗിന്റെ അമ്മ ചോദ്യംചെയ്തതോടെ പ്രതികൾ അമ്മയെ ആക്രമിക്കുകയും ഇത് തടയാനെത്തിയ ശ്രീരാഗിനെയും സഹോദരനെയും മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിക്കുകയായിരുന്നു.
വീട്ടുകാരുട പരാതിയിൽ കുമരകം പോലീസ് രജിസ്റ്റർചെയ്ത കേസിൽ ജില്ലാപോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതി ഷിജുവിന് കുമരകം സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..