കോട്ടയം : വടവാതൂർ പ്ലാന്റ് ഷെഡിനുള്ളിൽ കെട്ടിക്കിടന്നിരുന്ന മാലിന്യം പുറത്തേക്ക് നീക്കിയിട്ടു. 8000 ഘനമീറ്റർ മാലിന്യമാണ് ഇതിനുള്ളിലുണ്ടായിരുന്നത്. മാലിന്യനീക്കം കരാർ എടുത്തിരുന്ന കമ്പനി വേർതിരിക്കൽ യന്ത്രം എത്തിച്ച് സ്ഥാപിക്കാൻ തുടങ്ങി. ഒരു യൂണിറ്റ് കൂടി എത്താനുണ്ടെന്നും അതു കൂടി സ്ഥാപിച്ച് ഉടൻ വേർതിരിക്കൽ ജോലി ആരംഭിക്കുമെന്നും കരാർ കമ്പനി അറിയിച്ചു.
2013 ഡിസംബർ 31-ന് അടച്ചിട്ട യാർഡിനുള്ളിൽ 10 വർഷത്തിന് ശേഷമാണ് എന്തെങ്കിലും പ്രവർത്തനം നടക്കുന്നത്. സംസ്കരിക്കാൻ കൊണ്ടുവന്ന മാലിന്യമാണ് ഷെഡിനുള്ളിൽ ഉണ്ടായിരുന്നത്. അന്ന് തന്നെ പ്ലാന്റ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നില്ല.
വേർതിരിക്കലും സംസ്കരണവും പരാജയപ്പെട്ടതോടെ മാലിന്യം പറമ്പിലേക്ക് കൂട്ടിയിടുന്ന രീതിയായി. ഇത് വലിയ പരിസ്ഥിതിപ്രശ്നം ഉണ്ടാക്കിയിരുന്നു. ജനരോഷം ശക്തമാവുകയും വിജയപുരം പഞ്ചായത്ത് പ്ലാൻറിനെതിരേ ശക്തമായ നിലപാട് എടുക്കുകയും ചെയ്തതോടെയാണ് പൂട്ടാൻ തീരുമാനിച്ചത്.
ചെയ്യാൻ പോകുന്നത്
ദിവസത്തിനുള്ളിൽ മാലിന്യം വേർതിരിക്കും. ക്യൂബിന്റെ മാതൃകയിലുള്ള അരിപ്പയിലൂടെ മാലിന്യം കടത്തിവിടുമ്പോൾ മണ്ണ് താഴേക്ക് വീഴും. പ്ലാസ്റ്റിക്ക് അതിനുള്ളിൽ നിലനിൽക്കും. അത് പ്രത്യേകം എടുത്തുമാറ്റി സൂക്ഷിക്കും. ഇത് പിന്നീട് നശിപ്പിക്കാൻ കരാർ കമ്പനി പുറത്തേക്ക് കൊണ്ടുപോകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..