കാഴ്ചശ്രീബലി പുറത്തെഴുന്നള്ളിപ്പ്


1 min read
Read later
Print
Share

തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി തിരുനക്കര എൻ.എസ്.എസ്.കരയോഗ വനിതാസമാജം നടത്തിയ പിന്നൽ തിരുവാതിരകളി

കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിൽ കാഴ്ചശ്രീബലി പുറത്തെഴുന്നള്ളിപ്പ് അഞ്ചാം ഉത്സവദിവസമായ ഞായറാഴ്ച തുടങ്ങും.

വൈകീട്ട് ആറു മുതൽ ക്ഷേത്ര കവാടത്തിന് മുന്നിലെ അലങ്കാര ഗോപുരത്തിനുള്ളിൽ ആലവട്ടം, വെൺചാമരം, മുത്തുക്കുട, നെറ്റിപ്പട്ടം എന്നീ ചമയങ്ങളിഞ്ഞ്‌ പ്രധാന ആന തിരുനക്കര തേവവരുടെ സ്വർണത്തിടമ്പേറ്റി, മറ്റാനകളുടെ അകമ്പടിയോടെ നഗരാഭിമുഖമായി നിൽക്കുന്നത് ഉത്സവക്കാഴ്ചയാണ്.

ഞായറാഴ്ച വൈകീട്ടത്തെ കാഴ്ചശ്രീബലിക്ക് അഞ്ച് ആനകൾ അണിനിരക്കും.

ഉഷശ്രീ ശങ്കരൻകുട്ടി തിടമ്പേറ്റും. കാട്ടാംപാക്ക് ശ്രീഭദ്ര വേലകളി സംഘമാണ് വേലകളി നടത്തുന്നത്.താലപ്പൊലി ഘോഷയാത്ര

അഞ്ചാം ഉത്സവദിവസം വൈകീട്ടത്തെ കാഴ്ചശ്രീബലി വേളയിൽ നഗരത്തിലെ തിരുനക്കര, കോടിമത, മുട്ടമ്പലം, വേളൂർ, തളീക്കോട്ട, വേളൂർ കിഴക്കുംഭാഗം, കാരാപ്പുഴ തുടങ്ങിയ എൻ.എസ്.എസ്. കരയോഗ വനിത സമാജങ്ങളുടെ സംയുക്താഭിമുഖ്യത്തിലും, വിളക്കിത്തല നായർ സമാജത്തിന്റെയും താലപ്പൊലി ഘോഷയാത്ര മുഖ്യ ആകർഷണമാവും.വൈകീട്ട്‌ ആറിനാണ്‌ താലപ്പൊലി.

ഇന്ന് ആനയൂട്ട്

ഉത്സവക്കാലത്തെ മുഖ്യ വഴിപാടായ ഗജപൂജ ആനയൂട്ട് ഞായറാഴ്ച രാവിലെ 10.30-ന് ക്ഷേത്രാങ്കണത്തിൽ നടക്കും. തന്ത്രി കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിലാണ് ഗജപൂജ

ഉഷശ്രീ ശങ്കരൻകുട്ടി, പരിമണം വിഷ്ണു, തോട്ടയ്ക്കാട്ട് കണ്ണൻ, ഉണ്ണി മങ്ങാട് ഗണപതി, കുന്നിമേൽ പരശുരാമൻ എന്നീ അഞ്ച് ആനകൾ ആനയൂട്ടിൽ പങ്കെടുക്കും.

തിരുനക്കരയിൽ ഇന്ന്

ക്ഷേത്രസന്നിധി : ശ്രീബലി എഴുന്നള്ളിപ്പ് വൈകീട്ട് 7.00

ശിവശക്തി : മാങ്ങാനം നാരായണീയ സമിതി നാരായണ പാരായണം 11.00, കവിയൂർ ശിവരാമ അയ്യർ അക്ഷരശ്ലോക സമിതി അക്ഷരശ്ലോകം 12.00, പാലാ കെ.ആർ.മണിയുടെ ഓട്ടൻതുള്ളൽ ഒരു മണി, അഡ്വ. പി.കെ. ഗീതാകൃഷ്ണന്റെ സംഗീതസദസ്സ് 2.00, തിരുനക്കര ഗോവിന്ദം ബാലഗോകുലം കുട്ടികളുടെ കലാപരിപാടികൾ 3.00, കാരാപ്പുഴ ശാസ്താംകാവ് ക്ഷേത്ര കലാവേദി ഹരികഥ- കചദേവയാനി 4.00, തിരുനക്കര ആർദ്ര ക്ലബ്ബ് തിരുവാതിരകളി 5.00,കൊച്ചിൻ കൈരളി കമ്യൂണിക്കേഷൻസിന്റെ ഗാനമേള 8.30.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..