കേരള എൻ.ജി.ഒ. സംഘ് ജില്ലാ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ. മഹാദേവൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം : ജീവനക്കാർക്ക് ലഭിക്കേണ്ട ഡി.എ. കുടിശ്ശിക ലഭ്യമാക്കാൻ യോജിച്ച പ്രക്ഷോഭത്തിന് ജീവനക്കാർ തയ്യാറാകണമെന്ന് എൻ.ജി.ഒ. സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ. മഹാദേവൻ. കേരള എൻ.ജി.ഒ.സംഘ് ജില്ലാ സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.എ.കുടിശ്ശിക ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.എസ്. ഹരികുമാർ അധ്യക്ഷനായി. ബി.എം.എസ്. ജില്ലാ പ്രസിഡന്റ് വി.എസ്. പ്രസാദ്, എൻ.ജി.ഒ. സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രവീന്ദ്രൻ, കെ.എസ്.ടി. എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ഇ.ജെ. രാഹുൽ, പെൻഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി കെ.സി.വിജയകുമാർ, പ്രൈവറ്റ് കോളേജ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ജി.എൻ രാംപ്രകാശ്, എൻ.ജി.ഒ. സംഘ് ജില്ലാ സെക്രട്ടറി പി.എ.മനോജ് കുമാർ, പ്രീതാ പി. നായർ, ജയ്‍മോൾ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..