കോട്ടയം : കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജില്ലാ കൺവീനറായി തിരഞ്ഞെടുത്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കൊച്ചിൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ സിൻഡിക്കേറ്റ് മെമ്പർ, കേരള ഹയർ എജുക്കേഷൻ കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന ലോപ്പസ് മാത്യു കഴിഞ്ഞ പാർട്ടി പുനഃസംഘടനയിലാണ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന എൽ.ഡി.എഫ്. നേതൃയോഗത്തിൽ മന്ത്രി വി.എൻ. വാസവൻ, എ.വി. റസ്സൽ, വി.ബി. ബിനു, സി.കെ. ശശിധരൻ, റ്റി.ആർ. രഘുനാഥൻ, സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, എം.ടി. കുര്യൻ, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകിടിയൽ, സാജൻ ആലക്കുളം, മാത്യൂസ് ജോർജ് തുടങ്ങിയ എൽ.ഡി.എഫ്. ഘടകകക്ഷി നേതാക്കൾ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..