കുമരകത്ത് ആരംഭിക്കുന്ന ജി-20 ഉച്ചകോടിയോടനുബന്ധിച്ചുള്ള സുരക്ഷാ മുൻകരുതലുകൾ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു
കോട്ടയം : ഈ മാസം അവസാനം കുമരകത്ത് നടക്കുന്ന ജി-20 ഉദ്യോഗസ്‌ഥ ഉച്ചകോടിയുടെ മുന്നോടിയായി ഡൽഹിയിൽനിന്നുള്ള ഉദ്യോഗസ്‌ഥ സംഘം ശനിയാഴ്‌ച കുമരകത്ത് പരിശോധന നടത്തി.
സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ഉച്ചകോടി നടക്കുന്ന കൺവെൻഷൻ സെന്ററും 200-ലേറെ പ്രതിനിധികൾ താമസിക്കുന്ന റിസോർട്ടുകളിലുമാണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായുള്ള സന്ദർശനം നടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പോലീസിന്റെ സുരക്ഷാ പരിശോധന.
ജി-20 സെക്യൂരിറ്റി ഡിവിഷൻ ജോയിന്റ് സെക്രട്ടറി ഭാവ്ന സക്സേന, ഡെപ്യൂട്ടി സെക്രട്ടറി ഇമ് ലി വബാങ്ങ്, അണ്ടർ സെക്രട്ടറി ഉപാസന മൊഹപത്ര, അണ്ടർസെക്രട്ടറി ചിത്ര അഹലാവത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
നോഡൽ ഓഫീസറായ പ്രിൻസിപ്പൽ െസക്രട്ടറി സുമൻ ബില്ല ഒരുക്കങ്ങൾ വിലയിരുത്താൻ ഈയാഴ്‌ച കുമരകത്ത് എത്തും. 28 മുതൽ കുമരകം പോലീസിന്റെ നിയന്ത്രണത്തിലാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..