തിരുനക്കര ഉത്സവവേദിയിൽ പാലാ കെ.ആർ.മണി അവതരിപ്പിച്ചഅയ്യപ്പചരിതം ഓട്ടൻതുള്ളൽ
കോട്ടയം : പാലാ കെ.ആർ. മണി തിരുനക്കര തേവർക്കു മുൻപിൽ ഓട്ടൻതുള്ളലവതരിപ്പിക്കാൻ തുടങ്ങിയിട്ട് മൂന്നരപ്പതിറ്റാണ്ട്. അഞ്ചാം ഉത്സവദിനത്തിൽ അയ്യപ്പചരിതം കഥയുമായാണ് മണി എത്തിയത്. തിരുനക്കരയിൽ ഓട്ടൻ, പറയൻ, ശീതങ്കൻ തുള്ളലുകൾ നടത്തിയിട്ടുണ്ട്.
പുരാണകഥകളവതരിപ്പിച്ചാണ് തുള്ളൽവേദികളിൽ ശ്രദ്ധേയനായത്. തുള്ളൽ കലാകാരനായിരുന്ന പാലാ പോണാട് കെ.ആർ. രാമൻകുട്ടിയുടെ മകനാണ്. ഇപ്പോൾ മണിയുടെ മകൻ യശ്വന്ത് നാരായണനും പിന്നണിയിൽ പ്രവർത്തിക്കുന്നു.
കേരള കലാമണ്ഡലത്തിലായിരുന്നു തുള്ളലിൽ ഉപരിപഠനം. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ക്ഷേത്രോത്സവങ്ങളിൽ മാത്രമല്ല ആകാശവാണി, ദൂരദർശൻ തുടങ്ങിയ മാധ്യമങ്ങളിലും തുള്ളലവതരിപ്പിക്കുന്നു. കടപ്പാട്ടൂർ ശ്രീമഹാദേവചരിതം, ശ്രീനാരായണ ഗുരുദേവചരിതം എന്നീ തുള്ളൽകഥകൾ സ്വന്തമായി രചിച്ച് ചിട്ടപ്പെടുത്തി. സാമൂഹിക വിഷയങ്ങളും തുള്ളൽ കഥകളാക്കുന്നു. കേരള കലാമണ്ഡലത്തിന്റെ ഗുരുദക്ഷിണ പുരസ്‌കാരമടക്കം നിരവധി പുരസ്കാരങ്ങളും കിട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..