കാലാവസ്ഥ മാറ്റത്തിന്റെ വേഗം ഭയപ്പെടുത്തുന്നത്


1 min read
Read later
Print
Share

പാലാ സെയ്‌ന്റ് തോമസ് കോളേജിൽ മീനച്ചിൽ നദീസംരക്ഷണസമിതി ആരംഭിച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ ഉദ്ഘാടനം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചിന്റെ ഡയറക്ടർ ഡോ. എസ്. അഭിലാഷ് നിർവഹിക്കുന്നു

പാലാ : ഇപ്പോൾ നടക്കുന്ന കാലാവസ്ഥ മാറ്റത്തിന്റെ വേഗത ഭയപ്പെടുത്തുന്നതാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചിന്റെ ഡയറക്ടർ ഡോ. എസ്. അഭിലാഷ് .

പാലാ സെയ്‌ന്റ് തോമസ് കോളേജിൽ മീനച്ചിൽ നദീസംരക്ഷണസമിതി ആരംഭിച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമകാലീന സാഹചര്യങ്ങളെയും ഭാവിയിലേക്കുള്ള മുന്നറിയിപ്പുകളെയും പറ്റിയുള്ള ധാരണ കണക്കിലെടുത്തുവേണം കാലാവസ്ഥാ പ്രവർത്തനങ്ങളുടെ സാധ്യതകൾ കണ്ടെത്തേണ്ടത്. ചരിത്രം രേഖപ്പെടുത്തുന്ന അഞ്ച് വംശനാശങ്ങളും സമാനമായ പാരിസ്ഥിതിക സാഹചര്യങ്ങളുമാണ് ഇപ്പോഴത്തെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഓർമിപ്പിക്കുന്നത്. കാലാവസ്ഥാ പ്രവർത്തനം സമസ്ത ജീവജാലങ്ങളെയും കൂടാതെ അജീവഘടകങ്ങളെയും പരിഗണിച്ചുകൊണ്ടു വേണമെന്നും ഡോ. അഭിലാഷ് പറഞ്ഞു. പ്രിൻസിപ്പൽ ഫാ. പ്രൊഫ. ഡോ. ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു.

മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ. എസ്. രാമചന്ദ്രൻ, ഡോ. ജയേഷ് ആന്റണി, പ്രൊഫ. റോബേഴ്സ് തോമസ്, ജെയിൻ ഷാജി എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..