കോട്ടയം: തൃശ്ശൂർ, പെരുവനം, ആറാട്ടുപുഴ പൂരങ്ങളുടെ മേള സംസ്കൃതിയാണ് ഇപ്പോൾ തിരുനക്കര പൂരത്തിനും കൈവന്നിരിക്കുന്നതെന്ന് വാദ്യകുലപതി പെരുവനം കുട്ടൻ മാരാർ പറയുന്നു. ചൊവ്വാഴ്ച തിരുനക്കര പൂരത്തിന് സ്പെഷ്യൽ പഞ്ചാരി ഒരുക്കുന്നത് തനിക്കും അഭിമാന മുഹൂർത്തമെന്ന് അദ്ദേഹം ‘മാതൃഭൂമി’യോടു പറഞ്ഞു.
തിരുനക്കര പൂരം തുടങ്ങിയ കാലംമുതൽ ആദ്യമൊക്കെ രണ്ടുസെറ്റ് മേളമായിരുന്നു. ഇത്തവണ ഒരു സംഘമേയുള്ളൂവെങ്കിലും മേളപ്പെരുമ പഴയ ശോഭയിൽ തന്നെയുണ്ടാവും.
തൃശ്ശൂർ, പെരുവനം, ആറാട്ടുപുഴപോലെ തിരുനക്കരപ്പൂരത്തിെൻറ എഴുന്നള്ളിപ്പിനും പഞ്ചാരിമേളത്തിനും പ്രസക്തി വലുതാണ്.
പൂരപ്പറമ്പ് നിറഞ്ഞുകവിയുന്ന യഥാർഥ ആസ്വാദകരാണ് ഇവിടെ മേളം കൊഴുപ്പിക്കുന്നത്.
തിരുനക്കര പൂരത്തിന് തന്നോടൊപ്പം 111 വാദ്യകലാകാരന്മാരുണ്ടാവും.
സ്പെഷ്യൽ പഞ്ചാരിയെന്നൊക്കെ വിശേഷിപ്പിക്കുമെങ്കിലും അഞ്ചുകാലത്തിൽ കൊട്ടുന്ന സാക്ഷാൽ പഞ്ചാരിയാണ് തിരുനക്കരയിൽ അരങ്ങേറുന്നതെന്ന് കുട്ടൻ മാരാർ പറഞ്ഞു.
15 ഉരുട്ടുചെണ്ട, 40 വലംതല ചെണ്ട, 15 വീതം കൊമ്പ്, കുറുംകുഴൽ, 25 ഇലത്താളം എന്നിങ്ങനെ അണിനിരക്കുന്നതാണ് ഇത്തവണത്തെ തിരുനക്കര പഞ്ചാരിയെന്ന് കുട്ടൻ മാരാർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..