ചോഴിയക്കാട് നന്മ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ വനിതാകൂട്ടായ്‌മയിൽ നിർമിച്ച ഭക്ഷ്യോത്‌പന്നങ്ങളുടെ വിതരണോദ്‌ഘാടനം നടത്തിയപ്പോൾ
കോട്ടയം : ചോഴിയക്കാട് നന്മ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ വനിതകളുടെ കൂട്ടായ്മയിൽ വെളുത്തുള്ളി, മിക്സ്ഡ് വെജിറ്റബിൾ, നെല്ലിക്ക എന്നിവയുടെ അച്ചാർ, തേങ്ങ വറത്ത ചമ്മന്തിപ്പൊടി, പക്കാവട, അവൽ വിളയിച്ചത് എന്നീ ഭക്ഷ്യോത്‌പന്നങ്ങൾ നിർമിച്ച് വിതരണം ആരംഭിച്ചു. നന്മ പ്രസിഡന്റ് പി.കെ. ആനന്ദക്കുട്ടൻ ചോഴിയക്കാട് എൻ.എൻ.എസ്.കരയോഗം പ്രസിഡന്റ് കെ.ആർ.ഹരികുമാറിനു ആദ്യ വിൽപ്പന നടത്തി ഉദ്‌ഘാടനംചെയ്‌തു.
100 കുടുംബങ്ങളാണ് അസോസിയേഷനിലെ അംഗങ്ങൾ. വനിതാ കൂട്ടായ്മയിലൂടെ 25 നാടൻ ഉത്പന്നങ്ങൾ വിതരണംചെയ്യും. സ്വയം തൊഴിലിലൂടെ വീട്ടമ്മമാർക്ക് വരുമാനം നേടുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സെക്രട്ടറി ആർ.രാജീവ്, പ്രീത, ഗീത, അമൃതവല്ലി, ശ്രീകല, സൗമ്യനായർ, ജയശ്രീ, ബിന്ദു, പ്രഭ, ഹരികുമാർ, ഷൈജു വർഗീസ്, രാജൻ ഡി, ഉത്തമൻനായർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..