കോട്ടയം : എം.സി. റോഡിൽ മണിപ്പുഴ ഭാഗത്ത് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരൻ പാക്കിൽ മാങ്കാട്ട് ജിബി ചെറിയാനും (35), പിക്കപ്പ് വാൻ ഡ്രൈവർ കായംകുളം മഞ്ജു നിവാസിൽ രാഹുലിനു (26)ആണ് പരിക്കേറ്റത്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുലിന്റെ തലയ്ക്കാണ് പരിക്ക്. കൈയും കാലും ഒടിഞ്ഞ ജിബിയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽനിന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നു വരുകയായിരുന്നു പിക്കപ്പ് വാൻ. നിയന്ത്രണം നഷ്ടമായ പിക്കപ്പ്, മണിപ്പുഴ ഭാഗത്തുനിന്നു എത്തിയ സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണു. പിക്കപ്പ് ഡ്രൈവർക്കും സാരമായി പരിക്കേറ്റു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും ആരും പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. ആ സമയം അതുവഴി വന്ന പരുത്തുംപാറ സ്വദേശികളായ റ്റിജോയും, ബ്ലെസനും ചേർന്നാണ് പരിക്കേറ്റവരെ അവരുടെ വാഹനത്തിൽ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് എം.സി. റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..