പൂരത്തിന്‌ 22 ഗജവീരന്മാർ


1 min read
Read later
Print
Share

കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഏഴാം ഉത്സവദിവസമായ 21-ന് നടക്കുന്ന പൂരത്തിന് 22 ഗജവീരന്മാർ അണിനിരക്കും.

വൈകീട്ട് നാലു മുതൽ പടിഞ്ഞാറും കിഴക്കുംചേരികളിലായി 11 വീതമാണ് അണിനിരക്കുന്നത്. പൂരം എഴുന്നള്ളിപ്പ് ആനകളുടെ അവസാന ലിസ്റ്റ്, സജ്ജീകരണത്തിനു നേതൃത്വം നൽകുന്ന നക്കരക്കുന്ന് ആനപ്രേമിസംഘമാണ് പുറത്തുവിട്ടത്.

തിരുനക്കര ശിവൻ, പാമ്പാടി രാജൻ, ഭാരത് വിനോദ്, ഈരാറ്റുപേട്ട അയ്യപ്പൻ, ഉഷശ്രീ ശങ്കരൻകുട്ടി, പാലാ കുട്ടിശങ്കരൻ, പാമ്പാടി സുന്ദരൻ, ഗുരുവായൂർ ഗോകുൽ, ചൈത്രം അച്ചു, ഇത്തിത്താനം വിഷ്ണുനാരായണൻ, മീനാട് വിനായകൻ, മുട്ടത്ത് രാജേന്ദ്രൻ, പരിമണം വിഷ്ണു, വേമ്പനാട് അർജുനൻ, ചിറക്കാട്ട് അയ്യപ്പൻ, തോട്ടയ്ക്കാട്ട് കണ്ണൻ, ഭാരത് വിശ്വനാഥൻ, പഞ്ചമത്തിൽ ദ്രോണ, ഉണ്ണി മങ്ങാട് ഗണപതി, ആകവിള വിഷ്ണുനാരായണൻ, ചുരൂരുമഠം രാജശേഖരൻ, കുന്നിന്മേൽ പരശുരാമൻ തുടങ്ങിയ ലക്ഷണമൊത്ത ആനകളാണ് ഇരു ചേരികളിലായി അണിനിരക്കുന്നത്.

ആനയൂട്ട് ഗജപൂജയായി

കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ നടന്ന ആനയൂട്ടിൽ നിരവധി ഭക്തർ പങ്കെടുത്തു.

കൊടിമരച്ചുവട്ടിൽ വാദ്യമേളങ്ങളോടെ നടന്ന ആനയൂട്ടിന് തന്ത്രിയുടെ പ്രതിനിധി കുഴിപ്പള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി അണലക്കാട്ടില്ലത്ത് കേശവൻ നമ്പൂതിരി എന്നിവർ കാർമികത്വംവഹിച്ചു.

തിരുനക്കരയിൽ ഇന്ന്

: ആറാം ഉത്സവം: ക്ഷേത്രസന്നിധി: ശ്രീബലി നാഗസ്വരം ഓച്ചിറ വി.ശിവദാസൻ, പ്രസന്ന ശിവദാസൻ, പഞ്ചവാദ്യം-പുതുപ്പള്ളി അനിൽ വാര്യർ രാവിലെ 7.30, ഉത്സവബലി ദർശനം ഉച്ചകഴിഞ്ഞ് 2.00, വിളക്ക് എഴുന്നള്ളിപ്പ് രാത്രി 9.30

ശിവശക്തി: മാങ്ങാനം എസ്.എൻ.ഡി.പി.ശാഖയുടെ തിരുവാതിര 10.00, കോട്ടയം നിലാവോയ്സ് ഭക്തിഗാനസുധ 11.00 ഉണ്ണികൃഷ്ണൻ ഗുരുക്കളുടെ വയലിൻ രാഗലയം 12.30, ഗീതാ രാജുവിന്റെ നാരായണീയ പാരായണം, 1.30 കോട്ടയം ന്യൂ വോയ്സിന്റെ ഭക്തിഗാനമേള, 2.30 മീര അരവിന്ദിെൻറ സംഗീത സദസ്സ്, 4.00 സ്വരൂപ അനിലിെൻറ മോഹിനിയാട്ടക്കച്ചേരി, 5.00 കാഴ്ചശ്രീബലി വേല, സേവ, മയൂരനൃത്തം, അഖില കേരള ചേരമർ ഹിന്ദുമഹാസഭ ദേശതാലപ്പൊലി, സ്പെഷ്യൽ പഞ്ചാരി-കിഴക്കൂട്ട് അനിയൻ മാരാർ സംഘം. വൈകീട്ട് 6.00 ആർ.എൽ.വി.അനിൽകുമാർ സംഘത്തിെൻറ നാട്യാഞ്ജലി 8.30 ദക്ഷയാഗം കഥകളി രാത്രി 10.00

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..