Caption
കോട്ടയം : ജില്ലയിൽ മത്സ്യഫെഡിന്റെ കീഴിലുള്ള ഫിഷ്‌മാർട്ടുകളിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്ന് കാണിച്ച് ജീവനക്കാർ തിങ്കളാഴ്‌ച ലേബർ കമ്മിഷണർക്ക് പരാതി നൽകും. കഴിഞ്ഞ ഡിസംബർ 23-ന് മത്സ്യഫെഡ് അധികൃതർ ഐ.എൻ.ടി.യു.സി. യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകുന്നത്.
നിലവിൽ വിറ്റുവരവിന്റെ മൂന്നു ശതമാനമാണ് തൊഴിലാളികൾക്ക് കമ്മിഷനായി നൽകുന്നത്. അത് നാലു ശതമാനമാക്കി ഉയർത്താമെന്നായിരുന്നു വാഗ്‌ദാനം. ലാഭവിഹിതത്തിന്റെ 20 ശതമാനമാണ് തൊഴിലാളികൾക്ക് ഇൻസന്റീവ് നൽകുന്നത്.
ഇൻസന്റീവ് 25 ശതമാനമായി ഉയർത്തുമെന്നും അറിയിച്ചിരുന്നു. ബേസ് സ്‌റ്റേഷന്റെ പ്രവർത്തനച്ചെലവ് മത്സ്യഫെഡ് നേരിട്ട് വഹിക്കുമെന്നും അന്ന് അറിയിച്ചിരുന്നു. ഫിഷ് മാർട്ടുകളിലെ പർച്ചേസിങ് റേറ്റ് തൊഴിലാളികളെ അറിയിക്കാമെന്നായിരുന്നു മറ്റൊരു വാഗ്‌ദാനം.
മൂന്നു മാസമായിട്ടും ഇക്കാര്യങ്ങളിൽ തീരുമാനമാകാത്തതിനെത്തുടർന്നാണ് ലേബർ കമ്മിഷണർക്ക് പരാതി നൽകുന്നതെന്ന് ജില്ലാ മത്സ്യഫെഡ് എംപ്ലോയീസ് കോൺഗ്രസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..