കോട്ടയം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നൂറുരൂപ മുതൽ 5000 രൂപ വരെ ഉള്ള സമ്മാനത്തുകയിൽനിന്നു 30 ശതമാനം നികുതി ഈടാക്കാനുള്ള ഇൻകം ടാക്‌സ് വകുപ്പിന്റെ നിർദേശത്തിൽ ചെറുകിട ലോട്ടറിവിൽപ്പനക്കാർക്ക് ആശങ്ക. നിലവിൽ ഒരുലക്ഷം രൂപയ്‌ക്കും അതിനുമുകളിലുമുള്ള സമ്മാനത്തുകയ്‌ക്ക് 30 ശതമാനം നികുതി (ഗിഫ്‌റ്റ് ടാക്‌സ്) ഈടാക്കുന്നുണ്ട്. ചെറിയസമ്മാനങ്ങൾ അടിക്കുന്ന പലരും മുഴുവൻ തുകയും കൈപ്പറ്റാതെ ബാക്കി ലോട്ടറിയായാണ് വാങ്ങുന്നത്. 30 ശതമാനം നികുതി ഈടാക്കാൻ തീരുമാനിച്ചാൽ സമ്മാനമടിക്കുന്നവർ ലോട്ടറിവാങ്ങാൻ വിമുഖത കാണിക്കുമെന്നാണ് ലോട്ടറിത്തൊഴിലാളികളുടെ ആശങ്ക. ഇതോടെ ലോട്ടറിവിൽപ്പന കുറയുമെന്നും തൊഴിലാളികൾ പറയുന്നു.
ഭിന്നശേഷിക്കാരും രോഗബാധിതരും ഉൾപ്പെടെ ലക്ഷക്കണക്കിന് ലോട്ടറി വില്പന തൊഴിലാളികളുടെ ജീവിതമാർഗമായ ലോട്ടറി തകരുംവിധം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുക്കുന്ന തീരുമാനം പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) അറിയിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് യോഗത്തിൽ അധ്യക്ഷതവഹിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..