• കെ.എസ്.സി.(എം) സംസ്ഥാന പ്രതിനിധി സമ്മേളനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം : മികച്ച ക്ലാസ് മുറികളൊരുക്കി കേരളത്തിലെ വിദ്യാലയങ്ങളെ ‘ബ്രെയിൻ ഫാക്ടറി’ കളാക്കി മാറ്റണമെന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി എം.പി.
വിദ്യാർഥികളിലെ സർഗ്ഗചേതനയും അഭിരുചികളും നേരത്തെ തിരിച്ചറിഞ്ഞ് ക്ലാസ് മുറികളെയും കാമ്പസുകളെയും നവീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജോസ് കെ. മാണി പറഞ്ഞു. കെ.എസ്.സി.(എം) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ടോബി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ്, ജോർജ്കുട്ടി അഗസ്തി, സണ്ണി തെക്കേടം, പ്രൊഫ. ലോപ്പസ് മാത്യു, മാലേത്ത് പ്രതാപചന്ദ്രൻ, സണ്ണി വടക്കേമുളഞ്ഞിനാൽ, അലക്‌സാണ്ടർ കുതിരവേലി, അമൽ ചാമക്കാല, വിന്നി വിൽസൺ, ആർ. രഞ്ജിത എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..