കിസാൻ റാലിയുടെ പ്രചാരണാർഥം കോട്ടയത്ത് കോ-ഓർഡിനേഷൻ കമ്മിറ്റി നടത്തിയ ജില്ലാ കൺവെൻഷൻ അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം : ഏപ്രിൽ അഞ്ചിന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചാരണാർഥം നടത്തിയ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു. ജില്ലാപ്രസിഡന്റ് അഡ്വ. റജി സക്കറിയ ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ഡി.പി. എ. ജില്ലാ സെക്രട്ടറി ടി.എൻ.നന്ദപ്പൻ അധ്യക്ഷത വഹിച്ചു. ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി.എൻ. സോജൻ, എ.ഐ.ബി.ഡി.പി.എ. സംസ്ഥാന സെക്രട്ടറി എൻ.ഗുരുപ്രസാദ്, കെ. മോഹനൻ, പി.ആർ. അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..