കോട്ടയം : ജി 20 ഉച്ചകോടിയുടെ ഭാഗമായി കുമരകത്തു നടക്കുന്ന ജി 20 ഷെർപ്പ സമ്മേളനത്തിന്റെയും വർക്കിങ് ഗ്രൂപ്പ് യോഗങ്ങളുടേയും നടത്തിപ്പിനായുള്ള പശ്ചാത്തലസൗകര്യമൊരുക്കൽ 25-നകം പൂർത്തീകരിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഒരുക്കങ്ങളുടെ പുരോഗതി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. 30 മുതലാണ് ഷെർപ്പ യോഗം നടക്കുന്നത്. 25-നകം കുമരകത്തേയ്ക്കുള്ള റോഡ് നവീകരണം അടക്കമുള്ള പശ്ചാത്തലസൗകര്യങ്ങളൊരുക്കൽ പൂർത്തിയാക്കണം. റോഡ്-ജലഗതാഗത സൗകര്യങ്ങൾ വിലയിരുത്തി. സമ്മേളനം നടക്കുന്ന കെ.ടി.ഡി.സി. വാട്ടർസ്‌കേപ്പ് വേദിയിലേക്ക് പ്രതിനിധികളെ എത്തിക്കാനുള്ള നടപടികളും വിലയിരുത്തി. ഹൗസ്ബോട്ടുകളും ഏഴു ബോട്ടുകളും സമ്മേളനത്തിനായി ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള ജീവൻരക്ഷാ സൗകര്യമുള്ള രണ്ട് ആംബുലൻസും മെഡിക്കൽ സംഘവും ഉണ്ടാകും. കായലിലെയടക്കം സുരക്ഷാ ക്രമീകരണങ്ങളും യോഗം വിലയിരുത്തി. 100 കോളജ് വിദ്യാർഥികൾക്ക് പ്രതിനിധികളുമായി സംവദിക്കാൻ അവസരം ലഭിച്ചേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..