Caption
കോട്ടയം : വനം-വന്യജീവിവകുപ്പിന്റെ കോട്ടയം പാറമ്പുഴയിലെ ഫോറസ്റ്റ് സ്‌റ്റേഷൻ മന്ദിരം 24-ന് വൈകീട്ട് നാലിന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പാറമ്പുഴ ആരണ്യഭവൻ ഫോറസ്റ്റ് കോമ്പൗണ്ടിൽ മൂന്നുനിലകളിലായി നിർമിച്ചിട്ടുള്ള പുതിയ മന്ദിരത്തിൽ ഹൈറേഞ്ച് സർക്കിൾ ഓഫീസ്, വൈൽഡ് ലൈഫ് സർക്കിൾ ഓഫീസ് എന്നീ ഓഫീസുകളാണുള്ളത്. വീഡിയോ കോൺഫറൻസ് ഹാളും അണ്ടർഗ്രൗണ്ട് വാഹനപാർക്കിങ് സൗകര്യവുമുണ്ട്. 8.32 കോടി രൂപ ചെലവിട്ടാണ് നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 22,604 ചതുരശ്ര അടിയുള്ള മന്ദിരം നിർമിച്ചത്. വനം വകുപ്പിന്റെ സുപ്രധാന മേഖലാ ഓഫീസുകൾ സ്ഥിതിചെയ്യുന്ന ഇവിടെ കാലവർഷക്കാലത്ത് മീനച്ചിലാർ കര കവിഞ്ഞ് ഒഴുകി ഫോറസ്റ്റ് കോമ്പൗണ്ട് വെള്ളത്തിലായി ഓഫീസ് പ്രവർത്തനം നിശ്ചലമാകുന്നത് പതിവായിരുന്നു. ഇതിനു പരിഹാരം എന്ന നിലയിലാണ് 2021-ൽ പുതിയ മന്ദിരത്തിന്റെ നിർമാണം ആരംഭിച്ചത്.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ വനമിത്ര ജേതാവിനുള്ള പുരസ്‌കാരവിതരണം മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..