കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ ദർശന പ്രധാനമായ ദേശവിളക്കും വലിയവിളക്കും ബുധനാഴ്ച വൈകീട്ട് ആചാരവിശേഷങ്ങളോടെ നടക്കും.
ദേശവിളക്ക്
വൈകീട്ട് ആറുമുതൽ ഏഴുവരെ പടിഞ്ഞാറെനട ഭക്തജനസമിതി, ചൈതന്യ റസിഡൻറ്സ് അസോസിയേഷൻ, നക്കരക്കുന്ന് റസിഡൻറ്സ് വെൽഫയർ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഭക്തർ നാല് ഗോപുരവഴികളിലും ദീപക്കാഴ്ച ഒരുക്കും.
വലിയവിളക്ക് എഴുന്നള്ളിപ്പ്
രാത്രി 10 മുതൽ 12 വരെ നടക്കുന്ന വലിയ വിളക്കെഴുന്നള്ളിപ്പ് കണ്ട് ദേവന് കാണിക്ക സമർപ്പണത്തിന് വൻ ഭക്തജനതിരക്ക് ഉണ്ടാവും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..