പൂവക്കുളം : ചന്ദനശേരി ഭഗവതീക്ഷേത്രത്തിലെ ഉത്സവം 23-ന് തുടങ്ങും. വ്യാഴാഴ്ച വൈകീട്ട് 6.30-ന് സോപാനസംഗീതം. രാത്രി ഏഴിന് അന്നദാനം, 7.30-ന് മെഗാഷോ - കൊച്ചിൻ വിന്നേഴ്‌സ്.
വെള്ളിയാഴ്ച വൈകീട്ട് ആറിന് ദേശതാലപ്പൊലി ഘോഷയാത്ര. പടിഞ്ഞാറ് വനം നിരപ്പിൽനിന്ന് പാറത്തൊട്ടാൽ വഴിയും കിഴക്ക് ചാലയ്ക്കൽ നരസിംഹസ്വാമി ക്ഷേത്രത്തിൽനിന്ന് പൂവക്കുളം സ്‌കൂൾ കവലവഴിയും. രാത്രി ഏഴിന് സോപാനസംഗീതം. 7.30-ന് അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ഉദ്ഘാടനം ചെയ്യും. 8.15-ന് തലയാട്ടംകളി. 8.30-ന് ചാക്യാർകൂത്ത്, 9.30-ന് ഐവർകളി, 11-ന് മുടിയേറ്റ്-കുന്നയ്ക്കൽ ശ്രീദുർഗ കലാനിലയം.
ശനിയാഴ്ച രാവിലെ ഒൻപതിന് പൊങ്കാല, 9.30-ന് കലംകരിക്കൽ, 11.30-ന് ഭരണിയൂട്ട്, വൈകീട്ട് ആറിന് നാമജപപ്രദക്ഷിണം, കളമെഴുത്ത്പാട്ട്, ഏഴിന് നൃത്തനൃത്യങ്ങൾ, ഭരതനാട്യം, ഒൻപതിന് നാടകം-കാന്തം-കോട്ടയം സുരഭി, 12-ന് ഗരുഡൻതൂക്കം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..