ആണ്ടൂർ മഹാദേവക്ഷേത്രത്തിൽ കൊടിമര ഘോഷയാത്ര


1 min read
Read later
Print
Share

ആണ്ടൂർ : മഹാദേവക്ഷേത്രത്തിലെ ഉത്സവക്കൊടിയേറ്റിനുള്ള കൊടിമര ഘോഷയാത്ര 24-ന് നടക്കും. വെള്ളിയാഴ്ച രാവിലെ 11-ന് ആണ്ടൂർ കാഞ്ഞിരക്കാട്ട് പുരയിടത്തിൽനിന്ന് കൊടിമര ഘോഷയാത്ര. ആണ്ടൂർ അഞ്ചക്കുളം ദേവീക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന കൊടിക്കൂറ, കൊടിക്കയർ ഘോഷയാത്രയും കൊടിമരത്തെ അനുഗമിക്കും. ഘോഷയാത്രയ്ക്ക് ആണ്ടൂരിൽ സരസ്വതി വിലാസം എൻ.എസ്.എസ് കരയോഗം സ്വീകരണം നൽകും.

രാത്രി 7.30-ന് കൊടിയേറ്റ്-മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി. നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനവും സാംസ്‌കാരിക സദസ്സും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം.എൽ.എ., സന്തോഷ് ജോർജ് കുളങ്ങര, സിനിമാ നിർമാതാവ് എൻ.എം. ബാദുഷ തുടങ്ങിയവർ പങ്കെടുക്കും.

ഉത്സവക്കമ്മിറ്റി നൽകുന്ന രുദ്രമുദ്ര പുരസ്‌കാരം പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിക്ക് മന്ത്രി സമ്മാനിക്കും.

മാർച്ച് 25-ന് വൈകിട്ട് കലാസന്ധ്യ, ഭക്തിഗാനമേള, 26-ന് ഉച്ചയ്ക്ക് 12-ന് ഉത്സവബലി ദർശനം, വൈകിട്ട് തിരുവാതിരകളി, ശിവോഹം ഭജൻസിന്റെ ഭജനാമൃതം, 27-ന് വൈകീട്ട് തിരുവാതിരകളി, കോട്ടയം ഇല്ലം ബാൻഡിന്റെ വയലിൻ ഫ്യൂഷൻ, 28-ന് പള്ളിവേട്ട ദിവസം 9.30-ന് കാഴ്ചശ്രീബലി, നാഗസ്വരം കിടങ്ങൂർ മനീഷ് കുമാർ ആൻഡ് പാർട്ടി, ചെണ്ടമേളം, പഞ്ചവാദ്യം ആനിക്കാട് കലാസമിതി, ഉച്ചയ്ക്ക് പ്രസാദമൂട്ട്, വൈകീട്ട് നാലിന് എഴുന്നള്ളത്ത്.

6.30-ന് താലപ്പൊലി ഘോഷയാത്ര, 8.30-ന് കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേള, രാത്രി 12-ന് പള്ളിവേട്ട, 29-ന് രാവിലെ കാഴ്ചശ്രീബലി, ഉച്ചയ്ക്ക് 12.30-ന് മഹാപ്രസാദമൂട്ട്, 1.30-ന് ഗാനമേള, രാത്രി ഏഴിന് ആറാട്ട്, 7.30-ന് ആറാട്ട് എതിരേൽപ്പ്, കലാമണ്ഡലം പുരുഷോത്തമന്റെ പ്രമാണിത്വത്തിൽ അമ്പതിലേറെപ്പേർ പങ്കെടുക്കുന്ന ആനിക്കാട് കലാസമിതിയുടെ ആൽത്തറമേളം, രാത്രി 9.30-ന് ഗാനമേള.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..