കൊടുങ്ങൂർ : മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ ഉത്സവം 26-ന് കൊടിയേറി ഏപ്രിൽ നാലിന് ആറാട്ടോടുകൂടി സമാപിക്കും. ഞായറാഴ്ച വൈകീട്ട് 5.30-ന് കൊടിയേറ്റ്. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുഖ്യപുരത്തില്ലം ശ്രീവത്സൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വംവഹിക്കും. ഏഴിന് കലാവേദിയിൽ ഭദ്രദീപ പ്രകാശനം ദേവസ്വം ബോർഡ് കെ.അനന്തഗോപൻ നിർവഹിക്കും.
7.30-ന് ഓട്ടൻതുള്ളൽ, നൃത്തം, തിരുവാതിര, രാത്രി 10-ന് ഗാനമേള.
27-ന് വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി, 8.30-ന് നൃത്തം, 9.30-ന് തിരുവാതിര, 10-ന് ഗാനമേള. 28-ന് 1.15-ന് പ്രസാദമൂട്ട്, വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി, 8.30-ന് വിളക്കെഴുന്നള്ളിപ്പ്, ഏഴിന് ഭക്തിഗാനമേള, ഒൻപതിന് കഥകളി.
29-ന് ഒന്നിന് ഭക്തിഗാനസുധ, വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി, വൈകീട്ട് ഏഴിന് ചാക്യാർകൂത്ത്, 8.30-ന് വിളക്കെഴുന്നള്ളിപ്പ്, നൃത്തസന്ധ്യ. 30-ന് ഒന്നിന് ഗാനമഞ്ജരി, ഏഴിന് മോഹിനിയാട്ടം, 7.30-ന് ഭരതനാട്യം, ഒൻപതിന് സംഗീതസദസ്സ്. 31-ന് ഒന്നിന് ഭജൻസ്, വൈകീട്ട് ഏഴിന് ശലഭോത്സവം, ഒൻപതിന് സംഗീതസദസ്സ്. ഒന്നിന് ഒന്നിന് സംഗീതാർച്ചന, രണ്ടിന് സംഗീതസദസ്സ്, വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി, വൈകീട്ട് ഏഴിന് കാഴ്ചയങ്കം, തിരുവാതിര, എട്ടിന് കുച്ചിപ്പുഡി. രണ്ടിന് ഒന്നിന് ഭജൻസ്, നാല് മുതൽ ആറുവരെ കാഴ്ചശ്രീബലി, ഏഴിന് ഹിഡുംബൻപൂജ, വലിയവിളക്ക് എഴുന്നള്ളിപ്പ്. വേദിയിൽ ഏഴിന് സോപാനസംഗീതം, എട്ടിന് സംഗീതസദസ്സ്. മൂന്നിന് 8.30-ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകീട്ട് 3.30-ന് കാഴ്ചശ്രീബലി, അൻപൊലി, 10.30-ന് പള്ളിവേട്ട ഇറക്കം, 11-ന് എതിരേൽപ്. എട്ടിന് നൃത്തം. നാലിന് ഒൻപത് മുതൽ 10.30വരെ കാവടിയാട്ടം, 11 മുതൽ 12.30 വരെ ആനയൂട്ട്, 12-ന് തിരുവരങ്ങിൽ രാമനാട്ടം.
വൈകീട്ട് 3.30-ന് ആറാട്ട്ബലി, നാലിന് ആറാട്ട് പുറപ്പാട്, 4.30-ന് ആറാട്ട്, അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പ്, ഏഴിന് ആറാട്ട് എതിരേൽപ്, 11.15-ന് വെടിക്കെട്ട്, 11.50-ന് കൊടിയിറക്ക്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..