സത്യാഗ്രഹശതാബ്ദി ആഘോഷത്തിന് കായലിലും സുരക്ഷ


1 min read
Read later
Print
Share

വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം

വൈക്കം സത്യാഗ്രഹശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കം വിലയിരുത്താനെത്തിയ മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ എന്നിവർ പ്രധാനവേദിയായ വൈക്കം ബീച്ചിലെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തുന്നു

വൈക്കം : സംസ്ഥാനസർക്കാർ നടത്തുന്ന വൈക്കം സത്യാഗ്രഹശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ എന്നിവർ വിലയിരുത്തി.

വൈക്കം സത്യാഗ്രഹസ്മാരക ഹാളിൽ നടന്ന അവലോകനയോഗത്തിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ വിലയിരുത്തി. പോലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ തയ്യാറാക്കിയതായും 1460 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘത്തെ വിവിധ സ്ഥലങ്ങളിലായി വിന്യസിക്കും.

കായലിലടക്കം സുരക്ഷയ്ക്കായി 10 സ്‌കൂബാ ടീമിനെ അഗ്നിരക്ഷാസേന നിയോഗിക്കും. പരിപാടി നടക്കുന്ന പ്രധാന പന്തലിൽ 15,000 പേർക്ക് ഇരിപ്പിടസൗകര്യമൊരുക്കും. ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാൻ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ എൽ.ഇ.ഡി. വോളുകൾ സ്ഥാപിക്കും.

ശുചിത്വമിഷനും നഗരസഭയും ഹരിതകർമസേനയും ചേർന്ന് പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കി ശുചീകരണനടപടികൾ സ്വീകരിക്കും. സർക്കാർ-സ്വകാര്യ ആംബുലൻസ് സേവനമുണ്ടാകും. മെഡിക്കൽ കോേളജിൽനിന്നുള്ള ഡോക്ടർമാരുടെ സംഘവുമുണ്ട്. ജില്ലയിൽനിന്ന് 50,000 കുടുംബശ്രീ പ്രവർത്തകർ പങ്കാളികളാകുമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അവലോകനയോഗത്തിൽ അറിയിച്ചു. വൈക്കം ബീച്ചിലെ പ്രധാന വേദിയിലും നഗരത്തിലും നടക്കുന്ന പ്രവർത്തനങ്ങൾ മന്ത്രിമാർ നേരിട്ടെത്തി വിലയിരുത്തി.

അവലോകനയോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, സി.കെ.ആശ എം.എൽ.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, നഗരസഭാധ്യക്ഷ രാധികാ ശ്യാം, സാംസ്‌കാരിക വകുപ്പ്‌ സെക്രട്ടറി മിനി ആന്റണി,

ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്, വൈക്കം എ.സി.പി. നകുൽ രാജേന്ദ്രദേശ്‌മുഖ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ആർ.ഡി.ഒ. പി.ജി.രാജേന്ദ്രബാബു, തഹസിൽദാർ ടി.എൻ.വിജയൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..