കെ.പി.സി.സി. സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്മൃതിഗീതങ്ങൾ തിരക്കഥാകൃത്ത് രഞ്ജി പണിക്കർ പ്രകാശനംചെയ്യുന്നു
വൈക്കം : കെ.പി.സി.സി. സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്മൃതിഗീതങ്ങൾ പ്രകാശനംചെയ്തു. തിരക്കഥാകൃത്ത് രഞ്ജി പണിക്കർ പ്രകാശനംചെയ്തു. എറണാകുളം ഡി.സി.സി. ഓഫീസിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ബാബു എം.എൽ.എ, എം.ലിജു, എറണാകുളം ഡി.സി.സി.പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി. ഭാരവാഹികളായ വി.ജെ.പൗലോസ്, ദീപ്തി മേരി വർഗീസ്, ജയ്‌സൺ ജോസഫ്, സംഘാടകസമിതി ഭാരവാഹികളായ അക്കരപ്പാടം ശശി, അഡ്വ.പി.പി.സിബിച്ചൻ, അബ്ദുൾ സലാം റാവുത്തർ, ബി.അനിൽകുമാർ, അഡ്വ.എ.സനീഷ്‌കുമാർ, ജയ് ജോൺ പേരയിൽ, പി.ടി.സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..