കോട്ടയം പാറമ്പുഴയിൽ ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സ് പുതിയമന്ദിരം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്, വനം വകുപ്പ് മേധാവി ബെന്നിച്ചൻ തോമസ് തുടങ്ങിയവർ സമീപം
കോട്ടയം : മനുഷ്യസ്നേഹികളും നാട്ടിലുണ്ടെന്ന് വന്യജീവി സ്നേഹികൾ മനസ്സിലാക്കണമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ. രണ്ടു കൂട്ടരെയും കണക്കിലെടുക്കണം. വനത്തെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്- മന്ത്രി പറഞ്ഞു. കോട്ടയം പാറമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വനസംരക്ഷണത്തിന് വന്യജീവികളെയും വനത്തെയും മനുഷ്യരെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ജനപക്ഷമാതൃക നടപ്പാക്കും.
ജില്ലയിൽനിന്നു വനമിത്ര പുരസ്‌കാരത്തിന് അർഹനായ ജോജോ ജോർജ് ആട്ടേലിന് അവാർഡ് തുകയായ 25,000 രൂപയും ഫലകവും മന്ത്രി കൈമാറി. സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയോടനുബന്ധിച്ചായിരുന്നു മന്ദിരോദ്‌ഘാടനം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരുന്നു. വനം മേധാവി ബെന്നിച്ചൻ തോമസ്, പി.സി.സി.എഫ്.(പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ്) ഡി.ജയപ്രസാദ്, കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്, പി.സി.സി.എഫ്. നോയൽ തോമസ്, വനം വികസന കോർപറേഷൻ എം.ഡി. ജോർജി പി.മാത്തച്ചൻ, കോട്ടയം വൈൽഡ് ലൈഫ് ആൻഡ് ഫീൽഡ് ഡയറക്ടർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി.പ്രമോദ്, കോട്ടയം ഫോറസ്റ്റ് കൺസർവേറ്റർ എം.നീതുലക്ഷ്മി, വാർഡ് കൗൺസിലർ ദിവ്യ സുജിത്, കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ്.അരുൺ, കോട്ടയം ഡി.എഫ്.ഒ. എൻ.രാജേഷ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..