ആശ്രമം സ്‌കൂൾ വിദ്യാർഥികൾ കൃഷിപാഠം പദ്ധതിയിൽപ്പെടുത്തി നടത്തിയ കരിമീൻ കൃഷിയുടെ വിളവെടുപ്പ് സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കൺവീനർ വൈ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
വൈക്കം : ആശ്രമം സ്‌കൂൾ കൃഷിപാഠം പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കരിമീൻ കൃഷിയുടെ വിളവെടുപ്പ് നടത്തി. തലയാഴം പഞ്ചായത്തിൽ രണ്ട് കുളങ്ങളിലായി നടത്തിയ കൃഷിയുടെ വിളവെടുപ്പ് സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കൺവീനർ വൈ. ബിന്ദു നിർവഹിച്ചു. 500 ഗ്രാം തൂക്കമുള്ള 150-ന് മേൽ കരിമീനുകൾ ലഭിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഷാജി ടി. കുരുവിള, പ്രഥമാധ്യാപിക പി.ആർ. ബിജി, എൽ.പി.സ്‌കൂൾ എച്ച്.എം. പി.ടി. ജിനീഷ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഇ.പി. ബീന റെജി എസ്.നായർ, സി.എസ്. ജിജി തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..