കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്ന് വൈക്കം ബീച്ചിനുസമീപം എത്തിയ ക്രിസ് ഉല്ലാസിനെ പരിശീലകൻ ബിജു തങ്കപ്പൻ വെള്ളത്തിൽനിന്ന് ഉയർത്തുന്നു
വൈക്കം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായലിലെ നാലരക്കിലോമീറ്റർ നീന്തിക്കടന്ന് ഏഴാം ക്ലാസ് വിദ്യാർഥി.
കോതമംഗലം ഇഞ്ഞൂർ കിഴക്കേകാലായിൽ ക്രിസ് ഉല്ലാസ് ആണ് ശനിയാഴ്ച രാവിലെ 8.30-ന് ചേർത്തല തവണക്കടവിൽ നിന്ന് വൈക്കം ബീച്ച്‌വരെ നാലരക്കിലോമീറ്റർ നീന്തിക്കടന്നത്. ഒരു മണിക്കൂർ 17 മിനിറ്റ് സമയം എടുത്താണ് ലക്ഷ്യംപൂർത്തിയാക്കിയത്.
കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിനുവേണ്ടി പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്.
ക്ലബ്ബ് ഒന്നര വർഷത്തിനുള്ളിൽ ഏഴാമത്തെ റെക്കോഡാണ് സ്വന്തമാക്കുന്നതെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷിഹാബ് കെ.സൈനു പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ ബിജു, ബിനുമോൾ, സുരേന്ദ്രൻ എന്നിവർ ചേർന്ന് തവണക്കടവിൽനിന്ന‌് ഫ്‌ളാഗ്‌ഓഫ്‌ചെയ്തു.
വൈക്കം ബീച്ചിൽ നീന്തിക്കയറിയ ക്രിസ് ഉല്ലാസിനു നൽകിയ സ്വീകരണ സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത് ഉദ്ഘാടനംചെയ്തു.
വൈക്കം നഗരസഭ അധ്യക്ഷ രാധിക ശ്യാം അധ്യക്ഷതവഹിച്ചു.
സി.കെ.ആശ എം.എൽ.എ., നഗരസഭ ഉപാധ്യക്ഷൻ പി.ടി.സുഭാഷ്, കൗൺസിലർ ബിന്ദു ഷാജി, സനീഷ് കുമാർ, തബലിസ്റ്റ് രത്‌നശ്രീ അയ്യർ, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് തോമസ്, സി.എൻ. പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..