കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടന്ന മാർ ജോസഫ് പവ്വത്തിൽ അനുസ്മരണ സമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ സന്ദേശം നല്കുന്നു
കാഞ്ഞിരപ്പള്ളി : മാർ ജോസഫ് പവ്വത്തിലിന്റെ തിരുസഭാ പ്രബോധനങ്ങൾ അതേ തനിമയോടെ സ്വീകരിക്കാൻ അവസരം ലഭിച്ച രൂപതയാണ് കാഞ്ഞിരപ്പള്ളിയെന്ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മാർ ജോസഫ് പവ്വത്തിൽ അനുസ്മരണ സമ്മേളനത്തിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ജീവകാരുണ്യം, സാമൂഹികസേവനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മാർ പവ്വത്തിലിന്റെ സംഭാവനകൾ എന്നും ഓർമിക്കപ്പെടുമെന്ന് രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുസ്മരിച്ചു.
മാർ പവ്വത്തിൽ ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തയായി പോയപ്പോൾ രൂപതാ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച സന്ദേശം രൂപതാ വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ വായിച്ചു. രൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം, വികാരി ജനറാൾ ഫാ. കുര്യൻ താമരശ്ശേരി, ഫാ. മാത്യു ഏറത്തേടം, ഫാ. സേവ്യർ കൂടപ്പുഴ, ഫാ. ജയിംസ് തലച്ചെല്ലൂർ, ഫാ. തോമസ് പൂവത്താനിക്കുന്നേൽ, സിസ്റ്റർ ക്രിസ്റ്റി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..