Caption
(മദ്യപാനം ആരോഗ്യത്തിന് ഹാനീകരം): കുമരകത്തെ കള്ളുഷാപ്പിൽ നട്ടുച്ചയ്‌ക്ക് വെടിവട്ടം പറഞ്ഞിരിപ്പാണ് ക്ലമന്റ് ചാക്കോയും ആൻറണിയും ബെന്നിയും. “ രാത്രി ഞാമ്പോകുമ്പം റോഡൊക്കെ പൊട്ടിപ്പൊളിഞ്ഞാ... നേരം ഇരുട്ടിവെളുത്തപ്പം ആകെ മാറിമറിഞ്ഞു.” ക്ലമന്റ് തന്റെ വിസ്മയം ഒളിപ്പിച്ചുവെച്ചില്ല. “അയലത്തുകാരോട് ചോദിച്ചപ്പഴാ സായിപ്പൻമാരും വല്യ ഉദ്യോഗസ്ഥരുമൊക്കെ പങ്കെടുക്കുന്ന സമ്മേളനം ഇവിടെ വരുന്നൂന്ന്...” “നമ്മടെ നാട്ടിലേക്ക് അതിഥികള് വരുമ്പം മുഖം മോശമാകരുതല്ലോ...” - ആന്റണിച്ചേട്ടൻ കാരണം വ്യക്തമാക്കി. ക്ലമന്റ് ചർച്ചയ്ക്ക് ഒരു ഉച്ചകോടി ലെവല് നൽകി. “ ദെവസോം കായലീ മീൻപിടിക്കാൻ പോണവനാ ഞാൻ. ഞങ്ങടെ കൂട്ടത്തീന്ന് 25 പേരെക്കൂടി സമ്മേളനത്തിന് എടുത്തൂന്ന് പറഞ്ഞു. വെള്ളത്തില് ഇറങ്ങാനും നീന്താനും അറിവൊള്ളോര് വേണമല്ലോ.”
ആന്റണി പറഞ്ഞത് നേരം വെളുത്തപ്പം തന്നെ പണിക്കിറങ്ങിയ ആരോഗ്യവകുപ്പുകാരെക്കുറിച്ചാണ്. “ കരിക്കുകാരെ കാണാൻ ഹെൽത്തുകാര് വന്നൂന്ന് പറഞ്ഞു. വിക്കുന്നത് കൊള്ളാം തൊണ്ടെല്ലാം ഒതുക്കണം. പുറത്തുകാണരുത്. കൊതുക് വരുന്നത് നോക്കിക്കോളണന്ന്...” എന്നും ഇങ്ങനെ ചിന്ത പോയിരുന്നെങ്കിലെന്ന് ബെന്നി ആശംസിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..