വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന പ്രചാരണപദയാത്ര ജാഥാ ക്യാപ്റ്റൻ പി.സി.തങ്കരാജിന് പതാക കൈമാറി ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
വൈക്കം : ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ പദയാത്രയുടെയും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പ്രചാരണത്തിന്റെയും ഭാഗമായി മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്തിന്റെ 16 വാർഡുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പദയാത്ര തുടങ്ങി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.സി.തങ്കരാജാണ് ജാഥാ ക്യാപ്റ്റൻ. രണ്ടുദിവസം നീളുന്ന ജാഥ കൂട്ടുമ്മേൽ ജങ്ഷനിൽ ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ജാഥാ ക്യാപ്‌റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സുഭഗൻ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ അഡ്വ. പി.പി.സിബിച്ചൻ, അക്കരപ്പാടം ശശി, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ പി.വി.പ്രസാദ്, അബ്ദുൾ സലാം റാവുത്തർ, ഡി.സി.സി. ട്രഷറർ ജെയ് ജോൺ പേരയിൽ, ജാഥാ മാനേജർ കെ.സിയാദ് ബഷീർ, എം.കെ.ഷിബു, കെ.എസ്.നാരായണൻ നായർ, ആർ.അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..