കറുകച്ചാൽ : വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന ആറാം വാർഡ് ആഞ്ഞിലിതോപ്പിൽ സതീശന്റെ മകൾ സ്‌നേഹ(19)മോളുടെ ജീവൻ രക്ഷിക്കാനായി നാട് കൈകോർക്കുന്നു. കറുകച്ചാൽ ഗ്രാമപ്പഞ്ചായത്തും ചങ്ങനാശ്ശേരി പ്രത്യാശയും ചേർന്ന് ഞായറാഴ്ച അഞ്ചുമണിക്കൂർ കൊണ്ട് പത്തുലക്ഷം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.
അച്ഛൻ സതീശനാണ് മകൾക്ക് വൃക്ക നൽകുന്നത്. ശസ്ത്രക്രിയക്കും മറ്റു ചെലവുകൾക്കുമായി പത്തുലക്ഷം രൂപയോളം വേണം. എന്നാൽ ഇത്രയും വലിയ തുക നിർധന കുടുംബത്തിന് കണ്ടെത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ പഞ്ചായത്തും പ്രത്യാശയും ചേർന്ന് സഹാനിധി രൂപവത്കരിച്ചു.
ശനിയാഴ്ച കറുകച്ചാൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഞായറാഴ്ച അഞ്ച്, ആറ്, ഏഴ്, 12, 13, 14 എന്നീ വാർഡുകളിൽ നിന്നും ജീവൻരക്ഷാ സമിതിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തും.
ഇതിനായി ജീവൻ രക്ഷാസമിതിയംഗങ്ങൾ രാവിലെ ഒൻപത് മുതൽ രണ്ടുവരെ വീടുകളിലെത്തും. സ്‌നേഹാമോളുടെ പേരിൽ കറുകച്ചാൽ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: sb 2436.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..