പാക്കിൽ : ധർമശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് 27-ന് രാത്രി ഏഴിനും എട്ടിനും മധ്യേ കൊടിയേറും. തന്ത്രി താഴമൺമഠം കണ്ഠര് മോഹനര് മുഖ്യാകാർമികത്വം വഹിക്കും.രാത്രി എട്ടിന് ഈശ്വരനാമാർച്ചന. 28-ന് രാത്രി ഏഴിന് മതപ്രഭാഷണം, 8.30-ന് ഓട്ടൻതുള്ളൽ, 29-ന് രാത്രി ഏഴിന് വിഷ്വൽ ഗാനമാലിക, ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്. 30-ന് രാത്രി ഏഴിന് മോഹിനിയാട്ടം, 7.30-ന് നൃത്തം, ഒമ്പതിന് ഭക്തിഗാനസുധ. 31-ന് രാത്രി ഏഴിന് നാടൻ പാട്ട്. ഏപ്രിൽ ഒന്നിന് 1.30-ന് ഉത്സവബലിദർശനം, രാത്രി ഏഴിന് വിൽപ്പാട്ട്, ഒമ്പതിന് തിരുവാതിര, രണ്ടിന് 1.30-ന് ഉത്സവബലിദർശനം രാത്രി ഏഴിന് കഥകളി, മൂന്നിന് 1.30-ന് ഉത്സവബലിദർശനം, 1.30-ന് പ്രസാദമൂട്ട്, രാത്രി എട്ടിന് നൃത്തനാടകം. നാലിന് വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി, രാത്രി എട്ടിന് നാടകം, 11-ന് പള്ളിനായാട്ട്. അഞ്ചിന് ഉച്ചയ്ക്ക് 12-ന് ആറാട്ട്സദ്യ, വൈകീട്ട് 5.30-ന് ആറാട്ട് പുറപ്പാട്, രാത്രി ഏഴിന് ആറാട്ട് എതിരേൽപ്പ്, 11.30-ന് വെടിക്കെട്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..