കഴിഞ്ഞ ദിവസം അരുണാപുരത്തുണ്ടായ അപകടം
പാലാ : ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാനപാതയിൽ അരുണാപുരത്ത് അപകടങ്ങളേറുന്നു. സംസ്ഥാനപാതയും പഴയ റോഡും സംഗമിക്കുന്നിടത്ത് ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്. രണ്ട് റോഡുകളും സംഗമിക്കുന്ന ഭാഗത്തെ ഡിവൈഡർ വലിയ വാഹനങ്ങളിടിച്ച് തകർന്ന നിലയിലാണ്. പുലിയന്നൂരിൽനിന്ന് പാലായിലേക്ക് വരുമ്പോൾ സെയ്‌ന്റ് തോമസ് കോളേജിന് മുൻപായുള്ള ഭാഗത്താണ് ഡിവൈഡർ തകർന്നുകിടക്കുന്നത്. പഴയ റോഡിലേക്ക് വാഹനങ്ങൾ തിരിയുമ്പോൾ കോട്ടയം ഭാഗത്തുനിന്നുള്ള വാഹനങ്ങളുമായി കൂട്ടിയിടിക്കുകയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ബസും വാനും കൂട്ടിയിടിച്ചിരുന്നു. ഇവിടത്തെ ഡിവൈഡറിൽ ഇടിച്ചുകയറി അപകടങ്ങളുണ്ടാകുന്നതും പതിവാണ്. വർഷങ്ങൾക്ക് മുൻപ് നിരവധി തവണ വലിയ വാഹനങ്ങൾ ഇടിച്ചുകയറിയാണ് ഡിവൈഡറിന്റെ തുടക്കഭാഗം തകർന്നത്. ഇവിടെ റോഡ് നിർമാണം അശാസ്ത്രീയമാണെന്ന് നാട്ടുകാർ പറയുന്നു. വളവോടുകൂടിയ ഭാഗത്ത് ഡിവൈഡറുള്ളത് അറിയാതെ കാറും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെയുള്ളവ ഇടിച്ചുകയറുകയാണ്. ഇവിടെ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നത്. മരിയൻ ആശുപത്രിയിലേക്കുള്ള പഴയ റോഡിൽനിന്ന് സംസ്ഥാനപാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗമാണിത്. പുലിയന്നൂർ ഭാഗത്തുനിന്ന് വരുമ്പോൾ സംസ്ഥാനപാത വീതിയേറിയതാണ്. ഡിവൈഡറുള്ള ഭാഗത്തെത്തുമ്പോൾ റോഡിന് വീതി കുറവാണ്. വേഗത്തിലെത്തുന്ന വാഹനങ്ങളുടെ െെഡ്രവർമാർക്ക് ആശയക്കുഴപ്പമുണ്ടാകുന്നതാണ് അപകടങ്ങളുണ്ടാകാൻ കാരണം. രാത്രിയിലാണ് ഇവിടെ അപകടങ്ങളേറെയുമുണ്ടാകുന്നത്. ഡിവൈഡറിൽ ഇടിച്ചുകയറി വാഹനങ്ങൾ മണിക്കൂറുകളോളം കുരുങ്ങിക്കിടക്കുന്നതും പതിവാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..