പാലാ അൽഫോൻസാ കോളേജിൽ ആരംഭിച്ച ഓപ്പൺ ജിം
പാലാ : ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുവാൻ ലക്ഷ്യമിട്ട് പാലാ അൽഫോൻസാ കോളേജിൽ ഓപ്പൺ ജിം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും വ്യായാമം ലഭിക്കത്തക്കവിധം 11-തരം ഫിറ്റ്‌നസ് ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഫിറ്റ്‌നസ് റൈഡർ, റോവർ മെഷീൻ, ഡബിൾ ട്വിസ്റ്റർ, സിംഗിൾ സ്കൈയർ തുടങ്ങിയവ അടക്കമുള്ള ഉപകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രിൻസിപ്പൽ ഡോ.റജീനാമ്മ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.ഫാ. ഷാജി ജോൺ, ജോസിൻ ബിനോ, ഫാ.ജോസ് ജോസഫ്, ഡോ. മിനിമോൾ ,ഡോ.തങ്കച്ചൻ മാത്യു എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..