കടുത്തുരുത്തി : നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കടുത്തുരുത്തി വലിയതോട്ടിലേക്ക് മറിഞ്ഞു. തോട്ടിൽ മുങ്ങിയ ഓട്ടോറിക്ഷയിൽനിന്ന് ഡ്രൈവർ നീന്തി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി.
ചൊവ്വാഴ്ച രാവിലെ 11.30-ഓടെ കടുത്തുരുത്തി-ആപ്പുഴ തീരദേശറോഡിൽ കടന്തേരി പാർക്കിന് സമീപമാണ് അപകടം. തകർന്നുകിടക്കുന്ന റോഡിലെ കുഴിയിൽ വീണ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ മാത്രമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ക്രെയിൻ എത്തിച്ചാണ് തോട്ടിൽനിന്ന് ഓട്ടോറിക്ഷ ഉയർത്തിയെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..