വാഴപ്പള്ളി മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ദിനത്തിൽനടന്ന ശീവേലി എഴുന്നള്ളത്ത്
വാഴപ്പള്ളി : വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് ബുധനാഴ്ച നടക്കും.
രാവിലെ എട്ടിന് ഗീതാ പാരായണം, ഒൻപതിന് കമ്പുകളി, 10-ന് ദേവീ മാഹാത്മ്യപാരായണം 11-ന് കൊടിയിറക്ക്. ഉച്ചയ്ക്ക് 12-ന് ആറാട്ട് സദ്യ. ഉച്ചകഴിഞ്ഞ് മൂന്നിന് കോഴിക്കോട് കാഞ്ഞിലശ്ശേരി വിനോദ്മാരാരുടെ പ്രാമാണ്യത്തിൽ മേജർ പഞ്ചാരിമേളം. വൈകീട്ട് 4.30-ന് ആറാട്ടുപുറപ്പാട് വേലകളി, രാത്രി എട്ടിന് ഭരതനാട്യം. 9.30-ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. രാത്രി പത്തിന് പിന്നണിഗായകൻ ജി. വേണുഗോപാൽ നയിക്കുന്ന ഗാനമേള. 12.30-ന് ഭക്തിഗാനമേള. രാത്രി ഒന്നിന് പള്ളിവേട്ട ആൽച്ചുവട്ടിൽ ആറാട്ടിന് സ്വീകരണം, രാത്രി ഒന്നിന് കോഴിക്കോട് കാഞ്ഞിലശ്ശേരി വിനോദ്മാരാരുടെ പ്രാമാണ്യത്തിൽ മേജർ പാണ്ടിമേളം. പുലർച്ചെ 3.30-ന് അകത്തെഴുന്നള്ളിപ്പ്. വലിയകാണിക്ക, ആറാട്ട് കലശാഭിഷേകം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..