കടുത്തുരുത്തി : തീർഥാടനകേന്ദ്രമായ അറുനൂറ്റിമംഗലം സെയ്ന്റ് തോമസ് പള്ളിയിൽ നാൽപ്പതാം വെള്ളിയാചരണവും കുരിശുമല കയറ്റവും 30, 31 തീയതികളിൽ നടക്കും. നാൽപ്പതാം വെള്ളിയാഴ്ച നടക്കുന്ന കുരിശുമല കയറ്റത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് മലകയറി അനുഗ്രഹം നേടുന്നതിനായി അറുനൂറ്റിമംഗലം പള്ളിയിലെത്തുക. വ്യാഴാഴ്ച രാവിലെ 6.45-ന് കൊടിയേറുന്നതോടെ നാൽപ്പതാം വെള്ളി തിരുകർമങ്ങൾക്ക് തുടക്കമാവും. 31-ന് നാൽപ്പതാം വെള്ളി ദിനത്തിൽ പുലർച്ചെ അഞ്ചിന് മലമുകളിൽ ദിവ്യബലി, വൈകീട്ട് അഞ്ചിന് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ മുൾമുടി പ്രദക്ഷിണം, ആറിന് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് സന്ദേശം നൽകും. രാത്രി 11-ന് തിരുശേഷിപ്പ് പ്രദക്ഷിണമായി പള്ളിയിലെത്തിച്ചു പുനഃപ്രതിഷ്ഠിക്കുന്നതോടെ ഈ വർഷത്തെ നാൽപ്പതാം വെള്ളി തിരുകർമങ്ങൾക്ക് സമാപനമാകും. തിരുനാൾ ദിവസങ്ങളിൽ പള്ളിയിലേക്ക് വിവിധ സ്ഥലങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തുമെന്നും വികാരി ഫാ. അഗസ്റ്റിൻ വരിക്കമാക്കൽ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..