പാലാ : ജനറൽ ആശുപത്രിയിൽ നിലവിലുള്ള സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ട് പകരം സുരക്ഷാ ചുമതല സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാനുള്ള തീരുമാനത്തിൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.ഈ ആവശ്യം ഉന്നയിച്ച് ശനിയാഴ്ച കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിക്കും. ആശുപത്രിയുടെ ഭരണനിർവഹണ നിയമങ്ങൾ മറികടക്കുന്നത് ചിലരുടെ സ്വാർത്ഥ താത്‌പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് യോഗം ആരോപിച്ചു. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടണമെങ്കിൽ അത് ആശുപത്രി ഭരണസമിതിയുടെ തീരുമാനപ്രകാരമാകണമെന്ന നിയമം കാറ്റിൽ പറത്തിയാണ് ഇപ്പോഴത്തെ നീക്കം. ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ ആശുപത്രിയുടെ ഭരണ ചുമതലയുള്ള പാലാ നഗരസഭയോ, ആശുപത്രി ഭരണസമിതിയോ, നഗരസഭയിലെ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാനെയോ അറിയിക്കാതെയാണ് എടുത്തിരിക്കുന്നത്. മൂന്നുദിവസത്തെ ഇടവേള മാത്രം നൽകി തിടുക്കപ്പെട്ടാണ് ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചതെന്ന് യോഗം ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..