കുന്നുകളോ പടിക്കെട്ടുകളോ അനായാസം കയറിയിറങ്ങാവുന്ന വീൽചെയറിന് പിന്നിൽ പ്രവർത്തിച്ച പാത്താമുട്ടം സെയ്‌ന്റ് ഗിറ്റ്സ് എൻജിനീയറിങ് കോേളജിലെ മോൻസു പി.മോഹൻ, മാത്യു വലിയപറന്പിൽ ജേക്കബ്, ജോനസ് ജോർജ് ജേക്കബ്, സൽമാൻ സജീവ്
കോട്ടയം : പുത്തൻ ആശയങ്ങളുടെ ലോകമൊരുക്കി പാത്താമുട്ടം സെയ്‌ന്റ് ഗിറ്റ്സ് എൻജിനീയറിങ് കോേളജിലെ ദ്വിദിന എൻജിനീയറിങ് പ്രോജക്ട് പ്രദർശനമായ ‘സൃഷ്ടി.’ മേളയിൽ കേരളത്തിനുപുറമേ തെന്നിന്ത്യയിലെ പ്രധാന കോളേജുകളും പങ്കെടുത്തു.
കൃഷിചെയ്യാം, യന്ത്രം മതി
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ ആബിത് ഹബീബും ജോയൽ സെബാസ്റ്റ്യനും ചേർന്ന് നിർമിച്ച, ഉന്നതനിലവാരമുള്ള റബ്ബർ മിശ്രിതം തയ്യാറാക്കാൻ സഹായിക്കുന്ന ‘ലാറ്റകസ് േപ്രാ’ യന്ത്രം ശ്രദ്ധേയമായി. കാലാവസ്ഥകൂടി കണക്കിലെടുത്താണ് യന്ത്രം പ്രവർത്തിക്കുക. ചെറുകിട തോട്ടങ്ങൾക്ക് ആവശ്യമായ യന്ത്രത്തിന് വില 6000 രൂപ മുതലാണ്. 1500 രൂപ മുടക്കിയാൽ ബക്കറ്റിൽ ഘടിപ്പിക്കുന്ന യന്ത്രവും റെഡി.
മണ്ണിന്റെ ജലാംശം തിരിച്ചറിഞ്ഞും മഴ മുന്നറിയിപ്പുകൾ അനുസരിച്ച് നനയ്ക്കൽ നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്റലിജന്റ് ഇറിഗേഷൻ സിസ്റ്റം വിപണിയിൽ എത്തിക്കാമെന്ന ആത്മവിശ്വാസവുമായാണ് കോയന്പത്തൂർ കെ.പി.ആർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളെത്തിയത്. യന്ത്രം പ്രവർത്തിക്കുന്നത് മൊബൈൽ ഫോൺ ഉപയോഗിച്ചാണ്.
ഇടുക്കി ഗവ. കോളേജിലെ വിദ്യാർഥികൾ തയ്യാറാക്കിയ ‘ഹൈേഡ്രാ പോഡു’ണ്ടെങ്കിൽ സ്‌മാർട്ട് ഫോൺ ആപ്പിന്റെ സഹായത്തോടെ വെള്ളവും വെളിച്ചവും കൃഷിയിടത്തിൽ എത്തിക്കാം.
ആരോഗ്യ മേഖലയ്‌ക്ക്
കുന്നുകളോ, പടിക്കെട്ടുകളോ അനായാസം കയറിയിറങ്ങാവുന്ന വീൽചെയറാണ് പാത്താമുട്ടം സെയ്‌ന്റ് ഗിറ്റ്സ് എൻജിനീയറിങ് കോേളജിലെ വിദ്യാർഥികളായ മോൻസു പി.മോഹൻ, മാത്യു വലിയപറന്പിൽ ജേക്കബ്, ജോനസ് ജോർജ് ജേക്കബ്, സൽമാൻ സജീവ് എന്നിവർചേർന്ന് അവതരിപ്പിച്ചത്. ഓട്ടോമേറ്റഡ് സി.പി.ആർ. യന്ത്രത്തിനുപിന്നിലും സെയ്‌ന്റ് ഗിറ്റ്സിലെ വിദ്യാർഥികളാണ്.
ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അൻഫീൽ ഷാജോ രൂപകല്പനചെയ്ത ‘വീക്ഷാ’ കോസ്റ്റൽ റെസ്ക്യൂ ബോട്ട് റോബോട്ടിക് നിയന്ത്രിതമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..