മാവേലി നഗർ കുടിവെള്ള പദ്ധതി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുമാനൂർ ആര്യാ രാജൻ ഉദ്ഘാടനം ചെയ്യുന്നു
ഏറ്റുമാനൂർ : മാവേലിനഗർ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അധ്യക്ഷത വഹിച്ചു.
കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ മൂന്നാംവാർഡിലെ മാവേലിനഗർ, അഞ്ചാം വാർഡിലെ ചക്കാലക്കുന്ന് എന്നിവിടങ്ങളിൽ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 42 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ജെയിംസ് കുര്യൻ, ആൻസ് വർഗീസ്, ജെസി നൈനാൻ, തോമസ് കോട്ടൂർ, കെ.കെ. ഷാജിമോൻ, എ.എൻ.ബിന്നു, ആലീസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..