യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം സമ്മേളനം വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു
കുറവിലങ്ങാട് : യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം സമ്മേളനം നടത്തി. കോടാനുകോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മോദിമാരും അവരെ സംരക്ഷിക്കുന്ന മോദിയുംകൂടി രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് വി.ടി. ബൽറാം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംഘടന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.
യുവജന റാലി കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മണ്ണയ്ക്കനാട് വലിയനിരപ്പിൽ ജോജോയ്ക്ക് പുനരുദ്ധരിച്ചു നൽകിയ വീടിന്റെ താക്കോൽ ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് കൈമാറി.
ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, സുനു ജോർജ്, ജോബോയ് ജോർജ്, ജെയ്ജി പാലയ്ക്കലോടി, ബേബി തൊണ്ടാംകുഴി, വി.കെ. സുരേന്ദ്രൻ, ലൂക്കോസ് മാക്കീൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..