കല്ലറ പഞ്ചായത്തിൽ റീസർവേയുടെ ഭാഗമായുള്ള ഫീൽഡുതല ഉദ്ഘാടനവും റീസർവേയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘടനവും പ്രസിഡന്റ് ജോണി തോട്ടുങ്കൽ നിർവഹിക്കുന്നു
കല്ലറ : പഞ്ചായത്തിൽ റീ സർവേയുടെ ഭാഗമായി ഫീൽഡുതല റീസർവേയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ.ശശികുമാർ, മിനി ജോസ്, ജോയ് കോട്ടായിൽ, റീസർവേ ഡിസ്ട്രിക്ട് ഓഫീസർ വിനോദ്കുമാർ, റീസർവേ റീജണൽ ഓഫീസർ വൈക്കം വിഷ്ണുനമ്പൂതിരി, റീസർവേ എക്സ് സർവേയർ വിക്രമൻ, ജനപ്രതിനിധികളായ ഉഷാ റെജിമോൻ, ലീല ബേബി, ജോയി കൽപകശ്ശേരിയിൽ, പഞ്ചായത്ത് സെക്രട്ടറി എൻ.എൻ.ഉഷാകുമാരി, കൃഷി ഓഫീസർ ജോസഫ് റഫിൻ ജെഫ്രി, സി.ഡി.എസ്. ചെയർപേഴ്‌സൺ നിഷാ ദിലീപ്, മറ്റ് ഹരിത കർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. റീസർവേയുമായി ബന്ധപ്പെട്ടുള്ള എല്ലാ സംശയങ്ങൾക്കും പഞ്ചായത്ത് ഓഫീസിന്റെ പുറകിൽ പ്രവർത്തിക്കുന്ന റീസർവേ ക്യാമ്പ് ഓഫീസിൽ വന്നാൽ വിവരങ്ങൾ ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..