പാറത്തോട് : പാചകവാതക സിലിൻഡർ ചോർന്ന് തീ പടർന്ന് ഗൃഹനാഥന് പൊള്ളലേറ്റു. പൊടിമറ്റം വാതല്ലൂർ മാത്തുക്കുട്ടി (57) ക്കാണ് പരിക്കേറ്റത്. ദേഹത്ത് പൊള്ളലേറ്റ മാത്തുക്കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. ചായ തിളപ്പിക്കുന്നതിനായി പാചകവാതക അടുപ്പ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയും ധരിച്ചിരുന്ന മുണ്ടിൽ പിടിക്കുകയുമായിരുന്നു.
പെെട്ടന്ന് തീ പടർന്നതിന്റെ ആഘാതത്തിൽ കതക് തകരുകയും ജനൽചില്ലുകൾ പൊട്ടുകയുംചെയ്തു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ചേർന്നാണ് മാത്തുക്കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മാത്തുക്കുട്ടിയുടെ ശരീരത്തിൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ ഭാര്യയും മക്കളും വിദേശത്തായതിനാൽ മാത്തുക്കുട്ടി തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. തീപിടിത്തത്തിൽ വീടിന്റെ ജനൽച്ചില്ലുകളും കതകുകളും ഫർണീച്ചറുകളും നശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..