പാലാ : കത്തീഡ്രൽ പള്ളിയിലെ വിശുദ്ധവാര തിരുക്കർമങ്ങൾ ഓശാന ഞായറോടെ ആരംഭിക്കും. ഞായറാഴ്ച രാവിലെ 6.45-ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, തുടർന്ന് കുർബാനയ്ക്ക് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കപ്പറമ്പിൽ തുടങ്ങിയവർ കാർമികത്വം വഹിക്കും.
പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് കാൽകഴുകൽ ശുശ്രൂഷ. തുടർന്ന് കുർബാന. ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. കുരിശിെന്റ വഴി, പ്രദക്ഷിണം, കുരിശുചുംബനം. ശനിയാഴ്ച പുത്തൻതീയും പുത്തൻ വെള്ളവും വെഞ്ചരിപ്പ്, കുർബാന. ഒൻപതിന് പുലർച്ചെ മൂന്നിന് ഉയിർപ്പിന്റെ ചടങ്ങുകൾക്ക് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രധാന കർമികത്വം വഹിക്കും.
പാലാ : ഗാഡലുപ്പേ മാതാ പള്ളിയിൽ ഓശാന ഞായറാഴ്ച രാവിലെ 8.40-ന് കുരുത്തോല വെഞ്ചരിപ്പ്,പ്രദഷിണം, കുർബാന എന്നിവ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..