• മോനിപ്പള്ളി-പയസ്മൗണ്ട്-ഉഴവൂർ റോഡിൽ ടാറിട്ട ഭാഗം കുത്തിപ്പൊളിച്ച് വീണ്ടും ടാർ ചെയ്യുന്നു
മോനിപ്പള്ളി : പണികൾ തീരുംമുൻപേ മഴയിൽ ടാർ ഒലിച്ചുപോയി. ഇതോടെ വീണ്ടും കുത്തിപ്പൊളിച്ച് ടാറിട്ടു.
ഉഴവൂർ പഞ്ചായത്തിൽ മോനിപ്പള്ളി-പയസ്മൗണ്ട്-ഉഴവൂർ റോഡിലാണ് വീണ്ടും ടാറിട്ടത്. പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നരക്കോടി രൂപയുടെ പദ്ധതിയിലാണ് റോഡ് വികസനം നടത്തിവരുന്നത്. അഞ്ച് വർഷത്തേക്കുള്ള പരിപാലച്ചെലവ് അടക്കമാണ് തുക.
പദ്ധതിയിൽ പറഞ്ഞ കനവും അളവും ഇല്ലാതെ വന്നതോടെയാണ് ഈ ഭാഗങ്ങളിൽ വീണ്ടും ടാറിട്ടതെന്നും മഴയിൽ ഒലിച്ച് പോയതാകാം കാരണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി.സ്റ്റീഫൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..