• തദ്ദേശ സ്ഥാപനങ്ങളോടുള്ള സംസ്ഥാന സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. കൗൺസിലർമാർ കോട്ടയം നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ കുത്തിയിരുപ്പു സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം : സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോൾ വെൻറിലേറ്ററിൽ ആണന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. കൗൺസിലർമാർ കോട്ടയം നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ.
കെ.പി.സി.സി. നിർവ്വാഹക സമിതി അംഗവും നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സണുമായ ഡോ. പി.ആർ. സോന അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവാഹക സമിതി അംഗം അഡ്വ. ടോമി കല്ലാനി, കെ.പി.സി.സി.സെക്രട്ടറി ഫിലിപ്പ് ജോസഫ്, യു.ഡി.എഫ്. കൺവീനർ ഫിൽസൺമാത്യൂസ്, എസ്. രാജീവ്, ബി. ഗോപകുമാർ, അഡ്വ. ടോം കോര, എം.പി. സന്തോഷ് കുമാർ, ജൂലിയസ് ചാക്കോ, ടി.സി. റോയി, എസ്. ജയകൃഷ്ണൻ, ജയചന്ദ്രൻ, സാബു മാത്യു എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..