• തദ്ദേശസ്ഥാപനങ്ങളോട് എൽ.ഡി.എഫ്. സർക്കാരിന് അവഗണനയെന്ന് ആരോപിച്ച് പാലാ നഗരസഭാ ഓഫീസ് പടിക്കൽ യു.ഡി.എഫ്. കൗൺസിലർമാർ നടത്തിയ കുത്തിയിരിപ്പ് സമരം
പാലാ : പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക, അധികാര വികേന്ദ്രീകരണത്തെ തകർക്കാനുള്ള എൽ.ഡി.എഫ്. സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. ജനപ്രതിനിധികൾ നഗരസഭാ ഓഫീസ് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തി.
പാലാ നിയോജകമണ്ഡലം കൺവീനർ ജോർജ് പുളിങ്കാട് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ. സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. തോമസ് ആർ.വി.ജോസ്, കൺവീനർ ജോഷി വട്ടക്കുന്നേൽ, വി.സി.പ്രിൻസ്, ജോസ് എടേട്ട്, മായാ രാഹുൽ, സിജി ടോണി, ആനി ബിജോയി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..