വൈക്കം സത്യാഗ്രഹം തമിഴ്നാടിനും ഊർജം നൽകി -സ്റ്റാലിൻ


1 min read
Read later
Print
Share

സംസ്ഥാനസർക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് നിർവഹിക്കുന്നു. കെ.പി.എം.എസ്. ജനറൽസെക്രട്ടറി പുന്നല ശ്രീകുമാർ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സി.കെ.ആശ എം.എൽ.എ., മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, കെ. രാധാകൃഷ്ണൻ, എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തമിഴ്നാട് സി.പി.എം. സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, മന്ത്രി സജി ചെറിയാൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ. രഞ്ജിത്ത്, മന്ത്രിമാരായ ആന്റണി രാജു, വി.എൻ. വാസവൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സാംസ്‌കാരിക സെക്രട്ടറി മിനി ആന്റണി, ജോസ് കെ.മാണി എം.പി., മന്ത്രി അഹമ്മദ് ദേവർകോവിൽ, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, തോമസ് ചാഴികാടൻ എം.പി., ബിനോയ് വിശ്വം എം.പി., ജോബ് മൈക്കിൾ എം.എൽ.എ. തുടങ്ങിയവർ സമീപം

വൈക്കം : തമിഴ്നാട്ടിൽനടന്ന അവകാശ സമരങ്ങൾക്കും ഊർജം നൽകിയ പോരാട്ടമാണ് വൈക്കം സത്യാഗ്രഹമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

കേരളത്തിലെ സാമൂഹിക നീതിക്കുവേണ്ടിയുള്ള സമരംമാത്രമായി ഇതിനെ കാണാൻ കഴിയില്ല.

മറിച്ച് ഇന്ത്യയിൽ പിന്നീട് നടന്ന എല്ലാ സമരങ്ങൾക്കും വഴികാട്ടിയ പോരാട്ടമായാണ് വൈക്കം സത്യാഗ്രഹത്തെ വിലയിരുത്തേണ്ടത്. വൈക്കത്തിന് സമാനമായി തമിഴ്നാട്ടിലെ പലയിടങ്ങളിലും അസമത്വം നിലനിന്നിരുന്നു. അതിനെതിരേ പോരാട്ടം നടത്താൻ ഇവിടുത്തെ സമരവിജയം കാരണമായി. ജാതിശക്തികൾ പിടിമുറുക്കുന്ന കാലഘട്ടത്തിൽ അതിനെതിരെയുള്ള പോരാട്ടങ്ങളുടെ വിളക്കാണ് വൈക്കം സത്യാഗ്രഹ സമരം.

ഇ.വി. രാമസ്വാമി നായ്ക്കർ രണ്ടുവട്ടം ജയിൽവാസം അനുഭവിച്ചു. യാതനകൾ സഹിച്ചു. പെരിയാർ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും സഹോദരിയും സമരത്തിൽ പങ്കെടുത്തു.

അവർ സമരപോരാട്ടം നടത്തിയ മണ്ണിൽ എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട് -അദ്ദേഹം പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..