കോട്ടയം : കെൽട്രോണിന്റെ കോട്ടയം സെന്ററിൽ നൂതന സാങ്കേതികവിദ്യയിൽ ഒരുവർഷം ദൈർഘ്യമുള്ള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9605404811, 9747243668.
കോട്ടയം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ്. അക്കാദമിയിലേക്ക് അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി, മെയിൻ പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൽ അംഗങ്ങൾ ആയിട്ടുള്ളവരുടെ മക്കൾക്കും ആശ്രിതർക്കും പരിശീലനത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: kile.kerala.gov.in, 7907099629, 0471-2479966.
കോട്ടയം : ദാരിദ്ര്യ ലഘൂകരണ ഓഫീസിലെ വിവിധ പദ്ധതികളുടെ 2022-23 വർഷത്തെ ഓഡിറ്റ് നടത്തുന്നതിനായി നിയമാനുസൃത യോഗ്യതയും പരിചയവുമുള്ള ചാർട്ടേർഡ് അക്കൗണ്ടന്റുമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജൂൺ ആറ്. ഫോൺ: 0481-2973028.
കോട്ടയം : ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ അതിദുർബല വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങൾക്ക് 2023-24 വർഷത്തിൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ദുർബലവിഭാഗ പുനരധിവാസം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അർഹരായവർ ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടിക ജാതി വികസന ഓഫീസുകളിൽ ജൂൺ 15-നകം അപേക്ഷിക്കണം.
കോട്ടയം :പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ, പ്രൊമോട്ടർ നിയമനത്തിനായി ജൂൺ അഞ്ചിനകം പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി, യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18-30 വയസ്സ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടാം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..